News

സംരംഭകത്വ വികസന പരിശീലനവുമായി ‘വീ ലീഡ്’

അഫ്ന ദിൽഷ (BA Multimedia, 1st Semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ വികസന സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ‘വീ ലീഡ്: സംരംഭകത്വ വികസന പരിശീലനം’ സംഘടിപ്പിച്ചു. ഒക്ടോബർ 12ന് ഉച്ചയ്ക്ക് 1.30ന് കോളേജ് ക്യാമ്പസിൽ നടന്ന പരിപാടി വിദ്യാർഥികളിൽ സംരംഭകത്വ അവബോധം വളർത്തുന്നതിനും സ്വയംതൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു.

കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഐ.ക്യു.എ.സി നോഡൽ ഓഫീസറുമായ ഡോ. നവാൽ മുഹമ്മദ് സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനവും മാർഗനിർദേശവും നൽകി.

പുതിയ വ്യാപാര ആശയങ്ങൾ കണ്ടെത്തുക, അവ പ്രായോഗികമാക്കുന്നതിനുള്ള സാധ്യതകൾ തിരിച്ചറിയുക, സംരംഭകത്വ മനോഭാവം വളർത്തുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ നേടാവുന്ന സ്വയംപര്യാപ്തതയെക്കുറിച്ചും പരിപാടിയിൽ അവബോധം നൽകി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *