News

മലബാർ കോളേജിൽ അന്താരാഷ്ട്ര ബാലികാദിനാചരണം

അൻഷിദ ഇ. കെ. (BA Multimedia, 1st Semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ വികസന സെല്ലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു. ‘പെൺകുട്ടിയെ സംരക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി ഒക്ടോബർ 13ന് വൈകിട്ട് 3.30ന് ക്യാമ്പസ്സിൽ വെച്ചായിരുന്നു പരിപാടി.

പെൺകുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, അവകാശങ്ങൾ, തുല്യ അവസരങ്ങൾ എന്നിവയുടെ പ്രാധാന്യം സമൂഹത്തിൽ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദിനാചരണം നടത്തിയതെന്ന് വനിതാ വികസന സെൽ കോർഡിനേറ്റർമാരായ നാജിയ നസ്രീൻ, നമിത ഫർസാന സജിത്ത് എന്നിവർ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.

പെൺകുട്ടികൾക്ക് സമൂഹത്തിൽ അർഹമായ അംഗീകാരവും പരിഗണനയും ഉറപ്പാക്കണമെന്ന സന്ദേശവും പരിപാടിയിലൂടെ മുന്നോട്ടുവെച്ചു.

വനിതാ വികസന സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *