News

വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാൻ ‘മാസ്റ്ററിങ് ദി സ്റ്റേജ്’ ശിൽപശാല

മുഹമ്മദ് ഫർഹാൻ കല്ലൻ
BA Multimedia (1st Semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ വികസന സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ആശയവിനിമയശേഷിയും ആത്മവിശ്വാസവും മെച്ചപ്പെടുത്തുന്നതിനായി ‘മാസ്റ്ററിങ് ദി സ്റ്റേജ്’ ശിൽപശാല സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 ന് കോളേജിലെ സെമിനാർ ഹാളിലായിരുന്നു പരിപാടി.

കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്ദുറഹിമാൻ കറുത്തേടത്ത് ക്ലാസ് നയിച്ചു. പൊതുപ്രസംഗം, ഗ്രൂപ്പ് ചർച്ച, അഭിമുഖം തുടങ്ങിയ മേഖലകളിൽ വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ശിൽപശാലയിൽ നൽകിയത്.

പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കുക, ഗ്രൂപ്പ് ചർച്ചകളിൽ സജീവമായി പങ്കെടുക്കുക, അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിലൂടെ അക്കാദമിക, തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും ശിൽപശാല ലക്ഷ്യമിട്ടു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *