News

സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ലെഹ്‌ന് മൂന്ന് മെഡലുകൾ

അഫ്ന ദിൽഷ (BA Multimedia, 1st semester)

വേങ്ങര: സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി.സി.എ. മൂന്നാം സെമസ്റ്റർ വിദ്യാർഥി മുഹമ്മദ് ലെഹ്ൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 18 വയസ്സിന് മുകളിലുള്ള സീനിയർ വിഭാഗത്തിലാണ് താരം രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും സ്വന്തമാക്കിയത്.

റോഡ് മത്സരത്തിലെ ഒരു ലാപ്പിൽ വെള്ളിമെഡലും 100 മീറ്റർ റോഡ് മത്സരത്തിൽ വെള്ളി മെഡലും 10 കിലോമീറ്റർ റോഡ് പോയിന്റ് ടു പോയിന്റ് മത്സരത്തിൽ വെങ്കല മെഡലുമാണ് മുഹമ്മദ് ലെഹ്ൻ നേടിയത്.

സംസ്ഥാനതല ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ കോളേജിന് അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് ലെഹ്ൻ. മൂന്ന് മെഡലുകൾ സ്വന്തമാക്കിയ താരത്തിന്റെ നേട്ടം കായികരംഗത്തെ അദ്ദേഹത്തിന്റെ മികവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണെന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി മുഹമ്മദലി വോക്സ്‌പോപ് ന്യൂസിനോട് പറഞ്ഞു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *