Education News

ഹരിത ജ്ഞാനം ക്വിസ് മത്സരം സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങരയിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി “ഹരിത ജ്ഞാനം” ക്വിസ് മത്സരം വിജയകരമായി നടന്നു. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ഹരിത സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കുകയും പരിസ്ഥിതി ബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംബന്ധമായ സമകാലിക വിഷയങ്ങളും പൊതുവിജ്ഞാന ചോദ്യങ്ങളും ഉൾപ്പെടുത്തിയ മത്സരത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്വിസ് ക്ലബ് കോഡിനേറ്റർ ഡോ. ധന്യ ബാബു മത്സരങ്ങൾക്ക് നേതൃത്വം നൽകി.

മത്സരത്തിൽ ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ ഷിഫ എൻ.പി. ഒന്നാം സ്ഥാനം നേടി. ബി.എസ്.സി ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ ലിയാന സിദ്ദീഖ്, ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ റിൻഷാ ടി.പി, ബി.ബി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ സഹദിയ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബി.ബി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയായ അസ്ന യാസ്മിൻ സി മൂന്നാം സ്ഥാനം നേടി.

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *