News

വടംവലിയോടുള്ള താൽപര്യം കൈവിടാതെ മിൻഹ; സംസ്ഥാന മത്സരത്തിനൊരുങ്ങുന്നു

Nafia Thengilan (BA Multimedia 5th sem)

ചെറുപ്പത്തിൽ തുടങ്ങിയ വടംവലിയോടുള്ള താൽപര്യം പതിനഞ്ചാം വയസ്സിലും തുടരുകയാണ് എ.ആർ. നഗർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ കെ. മിൻഹ ഫാത്തിമ. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം ടീമിനെ നയിക്കാനും മിൻഹയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ദേശീയ വനിതാ വടംവലി മത്സരത്തിൽ അണ്ടർ 13 വിഭാഗം ടീമിന്റെ ക്യാപ്റ്റനായാണ് മിൻഹ മത്സരിച്ചത്. 2023 ജൂലൈ 20 മുതൽ 23 വരെ തമിഴ്നാട്ടിലെ നാമക്കൽ തിരുചെങ്കോട്ടിൽ നടന്ന ദേശീയ മത്സരത്തിലാണ് മിൻഹ ടീമിനെ നയിച്ചത്. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല മത്സരത്തിലെ പ്രകടനത്തെ തുടർന്നായിരുന്നു ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.സ്കൂളിലെ കായികാധ്യാപികയായ ജ്യോതിർമയിയുടെ പരിശീലനത്തിലാണ് മിൻഹ വടംവലി പരിശീലിക്കുന്നത്. പഠനത്തോടൊപ്പം പരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന മിൻഹ ദേശീയതല മത്സരത്തിന് ശേഷവും വടംവലിയോടുള്ള താൽപര്യം തുടരുകയാണ്.
ഈ വർഷത്തെ സംസ്ഥാനതല മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മിൻഹയും ടീമും. സെപ്റ്റംബർ 19, 20 തീയതികളിലാണ് സംസ്ഥാന മത്സരം നടക്കുന്നത്.

ദേശീയതല മത്സരത്തിലെ ക്യാപ്റ്റൻസിയിലെ അനുഭവവുമായി പുതിയ മത്സരത്തിനായി ഒരുങ്ങുകയാണ് മിൻഹ. ചെറുപ്പത്തിൽ തുടങ്ങിയ വടംവലിയോടുള്ള താൽപര്യം ഇന്നും തുടരുമ്പോൾ പഠനത്തോടൊപ്പം കായികരംഗത്തും സജീവമായി മുന്നോട്ട് പോകുകയാണ് പതിനഞ്ചുകാരിയായ മിൻഹ ഫാത്തിമ.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *