News

അലുംനി ഇന്ററാക്ഷൻ പരമ്പരയുമായി മനഃശാസ്ത്ര വിഭാഗം

ആശിഷ് ബാബു (BA Multimedia 1st sem)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥി സംവാദ പരമ്പരയുടെ ഭാഗമായി ബ്രിഡ്ജിങ് തിയറി ആൻഡ് പ്രാക്ടിസ് എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. 2026–27 അധ്യയന വർഷത്തെ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 9-ന് ഉച്ചയ്ക്ക് രണ്ടിന് കോളേജിലെ മനഃശാസ്ത്ര വിഭാഗത്തിലായിരുന്നു സംവാദം.

മനഃശാസ്ത്ര മേഖലയിലെ സൈദ്ധാന്തിക അറിവുകളും പ്രായോഗിക അനുഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മനഃശാസ്ത്രജ്ഞയായ മുഹ്‌സിന എട്ടുവീട്ടിൽ ക്ലാസ് നയിച്ചു.

മനഃശാസ്ത്ര പഠനത്തിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കാനും തൊഴിൽമേഖലയിലെ അനുഭവങ്ങൾ അടുത്തറിയാനും സംവാദം വിദ്യാർഥികൾക്ക് അവസരമൊരുക്കി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *