Uncategorized

അനേകം കുടുംബങ്ങളുടെ കണ്ണീർ വീണ തേഞ്ഞിപ്പലം പാണമ്പ്ര വളവ് ഇനി ഓർമയിൽ

Nithuna.c (4 semester, BA multimedia)

അപകടക്കെണിയൊരുക്കി കാത്തിരുന്ന തേഞ്ഞിപ്പലം പാണമ്പ്ര വളവ് ഇനി ഓർമ്മയാകുന്നു.
മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് അപകടത്തിൽ പരിക്കേറ്റ തേഞ്ഞിപ്പലം പാണമ്പ്ര വളവ് ഇനി ഓർമ്മയാകുകയാണ് .

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച വളവ് നിവർത്തുന്നത്. ഇതോടെ പാണമ്പ്രയിലെ അപകടങ്ങൾക്കും മരണങ്ങൾക്കും അറുതിയാകുമെന്ന പ്രതീക്ഷയിലാണ് പാണമ്പ്രയിലെ നാട്ടുക്കാർ

മലയാളികളെ ഒന്നടങ്കം നടുക്കിയ ആ അപകടം 10 വർഷത്തിൽ ഏറെ കൂടുതൽ ആവുകയാണ്. റോഡിന് നടുവിൽ സ്ഥാപിച്ച ഡിവൈഡറിൽ ജഗതി ശ്രീകുമാർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ആ അപകടം ഉയർത്തിയ പ്രതിസന്ധികൾ മറികടന്നെങ്കിലും, പാണമ്പ്രയിൽ അപകടം പിടിച്ച വളവുകൾ
നിവർത്തണം.

കുറേ വർഷത്തോളം ആയി ഒരുപാട് ജീവനുകൾ ആ വളവിൽ നഷ്ടമായെന്നാണ് പാണമ്പ്രയിലെ നാട്ടുകാർ പറയുന്നത്.ബസ്, കാർ, ലോറി, ബൈക്ക് അപകടങ്ങൾ ഇവിടെ പതിവായിരുന്നു. ഒരൊറ്റ ബസ് അപകടത്തിൽ മരിച്ച ദാരുണ സംഭവവും ഈ വളവിനു പറയാനുണ്ട്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പാണമ്പ്രയിൽ ഇപ്പോൾ ജോലികൾ പുരോഗമിക്കുകയാണ്. അപകടക്കെണിയായിരുന്ന ഡിവൈഡറുകൾ ഇപ്പോൾ പൊളിച്ചുമാറ്റി. ഇവിടെ അടിപ്പാത സ്ഥാപിച്ച് അതിനു മുകളിലൂടെ പ്രധാന പാത കടന്നുപോകുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പാണമ്പ്ര വളവ് മാത്രമല്ല, മലപ്പുറം ജില്ലയിൽ മാത്രം അപകടക്കെണിയൊരുക്കിയ പത്തോളം വളവുകളാണ് ഇത്തരത്തിൽ നിവർത്തുന്നത്.

നാട്ടുകാർ നിരന്തരമായി സമരം ചെയ്തതിന്റെ ഫലമായാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. റോഡ് മാറുന്നതോടെ അപകടങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *