Jesla Sherin P.P (4th Semester BA MULTIMEDIA)
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവാണിത്. കടലുണ്ടി പുഴയും അറബിക്കടലും കൂടിച്ചേരുന്നിടത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ ചില ഭാഗങ്ങളിൽ കടലും പുഴയും ഒരുമിച്ച് കാണാം ഇത് ഈ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു. പച്ചപ്പിനാലും ജലസ്രോതസിനാലും വ്യതസ്തമായ പക്ഷികളാലും ശാന്തമായ അന്തരീക്ഷത്തിനാലും വളരെ പ്രശസ്തമായ സ്ഥലമാണിത്.
കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് രൂപീകരണ പ്രഖ്യാപനം ശ്രീ. ബിനോയ് വിശ്വം 2007 ഒക്ടോബർ 18ന് കോട്ടക്കടവിൽ വെച്ചാണ് നിർവ്വഹിച്ചത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തും ഉൾപ്പെടുന്ന ഏതാണ്ട് 150 ഹെക്‌ടർ സ്ഥലമാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വിൻ്റെ പരിധി. കടലുണ്ടി പക്ഷി സങ്കേതത്തിൻ്റെ പ്രധാന സവിശേഷതയാണ് കണ്ടൽക്കാടുകൾ. കണ്ടൽവനങ്ങൾ എന്നറിയപ്പെടുന്ന പ്രത്യേക തരം വനങ്ങൾ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ്. പുഴയും കടലും ചേരുന്ന ഭാഗങ്ങൾക്കടുത്ത് ഉപ്പുകലർന്ന വെള്ളത്തിൽ കണ്ടൽചെടികൾ വളരുന്നു. കണ്ടൽമരങ്ങളുടെ വേരുകൾ മണ്ണിന് മുകളിലേക്ക് ഉയർന്ന് നിൽക്കുന്നതാണ്. ഈ കണ്ടൽക്കാടുകൾ പക്ഷികൾക്കും ജലജീവികൾക്കും അഭയകേന്ദ്രമാണ്.
ഇവിടെ എത്തുന്നവർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി കണ്ടൽക്കാടുകൾക്കിടയിലൂടെ ബോട്ടിൽ യാത്ര ചെയ്യാവുന്നതാണ്. തോണിയിൽ യാത്ര ചെയ്യുമ്പോൾ ധാരാളം മീനുകൾ വെള്ളത്തിൽ ചാടുന്നതായി കാണം. ചുള്ളികണ്ടൽ, ചെറു ഉപ്പട്ടി, കണ്ണാമ്പൊട്ടി, പിക്കണ്ടൽ, പൂക്കണ്ടൽ, നക്ഷത്രക്കണ്ടൽ, വലിയ ഉപ്പട്ടി, കുറ്റിക്കണ്ടൽ തുടങ്ങിയ വ്യത്യസ്ത തരം കണ്ടൽച്ചെടികൾ ഈ യാത്രയിൽ കാണവുന്നതാണ്.
കടലുണ്ടിയിലെത്തുന്ന ചില ദേശാടന പക്ഷികളായ വാൾകൊക്കൻ,
ചോരക്കാലി, പച്ചക്കാലി, തിരക്കാട, ചെറിയ നിർകാക്ക, പുഴ ആള, പൊൻമണൽ കോഴി, തുടങ്ങിയ 135 ലധികം പക്ഷികൾ ഇവിടെയുണ്ട്. കൂടാതെ മൂന്ന് ദ്വീപുകളും ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന വീടുകളും ഇവിടം നമുക്ക് കാണാവുന്നതാണ്. ഇവിടെ ഔഷധികൾ,വള്ളികൾ, കുറ്റിച്ചെടികൾ, മരങ്ങൾ, പന്നൽച്ചെടികളും,സഹസസ്യങ്ങളും,
മണ്ണിൽ വളരുന്ന ഓർക്കിഡുകൾ, എപ്പിഫൈറ്റിക് ഓർക്കിഡുകൾ, പാരസൈറ്റുകളായ സസ്യങ്ങൾ,
കീടഭോജികളായ സസ്യങ്ങൾ,
കണ്ടൽച്ചെടികൾ, ജലസസ്യങ്ങൾ എന്നീ വിവിധ സസ്യങ്ങളുണ്ട്. നീർനായ് ഉൾപ്പടെ 15 ഇനം സസ്‌തനികൾ, മൂന്ന് ഇനം ആമകൾ, അരണ/ഓന്ത് വർഗ്ഗത്തിൽപ്പെട്ട അഞ്ചു ഇനങ്ങൾ, 43 ഇനം മത്സ്യങ്ങൾ, 38 ഇനം ചിത്രശലഭങ്ങൾ 25 ഇനം തുമ്പികൾ തുടങ്ങിയവയും ഇവിടെ ഉൾപ്പെടുന്നുണ്ട്.
വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. പ്രകൃതിയുടെ സൗന്ദര്യവും പക്ഷികളുടെ സാന്നിധ്യവും കണ്ടൽക്കാടുകളും നദിയും കടലും ചേർന്ന പ്രത്യേകതയുള്ള ഒരു മനോഹരമായ സ്ഥലമാണ് കടലുണ്ടി പക്ഷിസങ്കേതം.കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈ സ്ഥലം ഒരിക്കലെങ്കിലും നാം സന്ദർശിക്കേണ്ടതാണ്.




