അഭയ് കൃഷ്ണ എ. ആർ. (BA Multimedia, 1st Semester)
വേങ്ങര: പഞ്ചായത്തുകളിലെ സ്ത്രീകളുടെ നേതൃത്വസാധ്യതകളും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്ത് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ വികസന സെല്ലിന്റെ ആഭിമുഖ്യത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാർ പങ്കെടുത്തു.
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. മെഹ്നാസ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുലിക്കൽ, എ. ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലുണി, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് പി. കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.
പ്രാദേശിക ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തം, നേതൃത്വപരമായ സാധ്യതകൾ, ഭരണരംഗത്ത് അവർ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.
സ്ത്രീകളുടെ നേതൃത്വശേഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭരണരംഗത്ത് അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ നമിത ഫർസാന, നാജിയ, ബിഷാറ എന്നിവർ സംസാരിച്ചു.




