News

ഒടിപി ചോദിച്ചാൽ സൂക്ഷിക്കുക: ബാങ്ക് പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു

നിഥുന. സി (4 semester, BA multimedia)

ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും ഉപയോഗം വ്യാപകമായതോടെ ഓൺലൈൻ ഇടപാടുകൾ നമ്മുടെ ദിനചര്യയുടെ ഭാഗമായിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ ഭീഷണിയായി വളരുന്നത് ഓൺലൈൻ തട്ടിപ്പുകളാണ്. ലോട്ടറി സമ്മാനം, ജോലി വാഗ്ദാനം, ബാങ്ക് കെവൈസി അപ്ഡേറ്റ്, അക്കൗണ്ട് സസ്പെൻഷൻ എന്നീ പേരുകളിൽ വരുന്ന വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളുമാണ് സാധാരണക്കാർ കൂടുതലായി കുടുങ്ങുന്ന കെണികൾ.

ആർടിഒ ഓഫീസിൽ നിന്നോ കെഎസ്ഇബിയിൽ നിന്നോ വ്യാജേന വരുന്ന വാട്സാപ്പ് സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും പണം നഷ്ട്ടമാവുകയും ചെയ്യുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാജ ട്രേഡിംഗ് സൈറ്റുകളിൽ പണം നിക്ഷേപിപ്പിക്കുന്ന രീതിയാണിത്.
മുംബൈ പോലീസോ സിബിഐയോ ആണെന്ന് പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും സജീവമാണ്.

ഫോൺപേ പോലുള്ള ആപ്പുകളിൽ റിവാർഡ് ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് യുപിഐ പിൻ അടിച്ച് പണം തട്ടുന്ന രീതിയും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എസ്എംഎസ് വഴിയോ വാട്സാപ്പ് വഴിയോ വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. പണം ലഭിക്കാൻ യുപിഐ പിൻ അടിക്കേണ്ട ആവശ്യമില്ലെന്ന് എപ്പോഴും ഓർക്കുക, ബാങ്കിംഗ് ആവശ്യങ്ങൾക്കും മറ്റും ഔദ്യോഗിക ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക, ബാങ്ക് ഉദ്യോഗസ്ഥർ എന്ന പേരിൽ ആര് വിളിച്ചാലും ഒടിപി പങ്കുവെക്കരുത്.

വ്യാജേന തട്ടിപ്പുകാർ വിശ്വാസം നേടി ഒടിപി കാർഡ് വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടിലെ പണം നിമിഷങ്ങൾക്കകം നഷ്ടപ്പെടുത്തുകയാണ്. പലപ്പോഴും പഴയ ചിത്രങ്ങളും വ്യാജ ലിങ്കുകളും ഫേക്ക് ആപ്പുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ചെറിയ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ട്ടത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഒരിക്കലും ഒടിപിയോ ബാങ്ക് വിവരങ്ങളോ ഫോൺ വഴിയോ സന്ദേശങ്ങളിലൂടെയോ പങ്കുവെക്കരുത് എന്നും സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത് എന്നുമാണ് .നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നേരിടുകയാണെങ്കിൽ വൈകാതെ തന്നെ സൈബർ ഹെൽപ്പ് ലൈൻ വിളിക്കുകയോ ചെയ്യേണ്ടതാണ്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *