NIHALA.O (3rd Sem BA MULTI MEDIA )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി.കോം സി.എ (2021–2024) വിദ്യാർത്ഥിയായ കെ.ടി മുനവ്വർ 2025-ജൂൺ മാസത്തിലെ എ സി സി എ (അസോസിയേഷൻ ഓഫ് ചാർട്ടർഡ് സർട്ടിഫയേഡ് അക്കൗണ്ടന്റ്സ്) പരീക്ഷയിൽ ആൾ ഇന്ത്യ റാങ്കിൽ മൂന്നാം സ്ഥാനം നേടി. മുനവ്വറിന്റെ വിജയം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും സ്ഥിരതയുള്ള പഠനശീലത്തിന്റെയും ഫലമാണ് എന്ന് അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. മുനവ്വറിന്റെ വിജയത്തിൽ കോളേജ് പ്രിൻസിപ്പലും ബി.കോം സി എ വകുപ്പ് അധ്യാപകരും അഭിനന്ദിച്ചു. “ഇത് പോലുള്ള വിജയം മറ്റുള്ള വിദ്യാർത്ഥികൾക്കും പ്രചോദനമാവട്ടെ” എന്നായിരുന്നു അധ്യാപകരുടെ വാക്കുകൾ.




