News

തെങ്ങിൽ ജീവിതം രചിച്ച ഇറ്റാമൻ്റെ ജീവിതകഥ

Jesla Sherin P P (BA Multimedia 4th Semester)

മലപ്പുറം ജില്ലയിലെ വേങ്ങരയിലെ അടക്കാപ്പുരയാണ് ഇറ്റാമൻ്റെ ജനനം. കോരുവിൻ്റെയും കുഞ്ഞമ്മയുടെയും മകനായി 1959 നവംബറിലാണ് ഇറ്റാമൻ ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിത മാർഗം പ്രധാനമായും തെങ്ങു കയറ്റമായിരുന്നു. ഒരു ദിവസം തെങ്ങുകയറിയപ്പോൾ തേങ്ങ കുലയിലെ ഒരു തേങ്ങക്ക് പക്ഷിയോട് സാമ്യമുള്ളതായി തോന്നിയപ്പോൾ അത് ആ വീട്ടിൽ വെച്ച് തന്നെ ഒരു പക്ഷിയാക്കി മാറ്റി. ഇതാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്.

ആദ്യമായി തേങ്ങയുപയോഗിച്ച് പക്ഷികളെയായിരുന്നു നിർമ്മിച്ചിരുന്നത്. ശിൽപ നിർമ്മാണത്തിലൊരു മുൻപരിചയമില്ലങ്കിലും അദേഹത്തിൻ്റെ ശിൽപ്പങ്ങൾ എല്ലാവരെയും ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. പിന്നീട് മറ്റു ശിൽപ്പങ്ങളും നിർമ്മിക്കാൻ ആരംഭിച്ചു.
കലയിലും ജീവിതത്തിലും ഇറ്റാമൻ്റെ മാതൃക തെങ്ങാണ്. ഈർക്കിൾ, നാളികേരം, ഓല, മടൽ തുടങ്ങിയ തെങ്ങിൻ്റെ എല്ല ഭാഗവും അദ്ദേഹം ശിൽപ്പനിർമ്മണത്തിനായി ഉപയോഗിക്കുന്നു.

ഇറ്റാമൻ നിർമ്മിച്ച ശിൽപ്പങ്ങളിൽ ദേശീയ രാഷ്ട്രീയ നേതാക്കൾ, മരങ്ങൾ, ചെടികൾ, ജീവികൾ, പ്രക്യതി എന്നിവയുൾപ്പെടുന്നുണ്ട്. ഗാന്ധിജി, നെഹ്റു, ഇന്ദിര ഗാന്ധി,രാജീവ് ഗാന്ധി, എ.പി.ജെ അബ്ദു കാലം, ബോബി ചെമ്മണ്ണൂർ, മൻമോഹൻ സിംഗ് തുടങ്ങിയ നിരവധി നേതാക്കളെ തെങ്ങിൻ്റെ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. കൂടാതെ തത്ത, അണ്ണാൻ, മയിൽ, വാഴക്കുല തുടങ്ങിയവയും.

ഇറ്റാമൻ്റെ വീട്ടിലെ ഒരു മുറി നിറയെ അദ്ദേഹം നിർമ്മിച്ച ശിൽപ്പങ്ങളുണ്ട്. 500ൽ അധികം ശിൽപ്പങ്ങളാണ് അദ്ദേഹം ഇതുവരെയായി നിർമ്മിച്ചിട്ടുള്ളത് . ഇറ്റാമൻ്റെ ജീവിതകഥ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും ബി.ബി.സി പോലുള്ള ചാനലുകളിലുമായി മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്‌ത പ്രദർശന പരിപാടികളിൽ പങ്കെടുത്ത് പ്രശസ്തി നേടിയ ഇറ്റാമന്റെ ജീവിതം ഏറെ വ്യത്യസ്തമായതാണ്. കൂടാതെ ഒരുപാട് പോർക്ക് അദ്ദേഹത്തിന്റെ ശിൽപങ്ങൾ സമ്മാനിച്ചിട്ടുമുണ്ട്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *