News

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി മലബാർ കോളേജിൽ ‘മാപ് ‘ സോഫ്റ്റ് സ്കിൽ പരിശീലനം.

മുഹമ്മദ് ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും തൊഴിൽപരമായ മികവിനുമായി ഒരുക്കിയ ‘മാപ്- ഗെയ്ഡിംഗ് സ്കിൽസ് ഫോര്‍ ഗ്രോത്ത് എന്ന പേരിൽ ഏകദിന ശിൽപശാല വേറിട്ട അനുഭവമായി. 2025 നവംബർ 11ന് രാവിലെ 9.30 ന് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര എച്ച്.ആർ.ഡി ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ ഹിഷാം അരീക്കോടാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. വിദ്യാർത്ഥികളുടെ ഭാവി വിജയത്തിന് അത്യന്താപേക്ഷിതമായ സോഫ്റ്റ് സ്കില്ലുകളിലാണ് അദ്ദേഹം പ്രധാനമായും ഊന്നൽ നൽകിയത്. നേതൃപാടവും ഫലപ്രദമായ ആശയവിനിമയവുമാണ് ശിൽപശാലയിൽ പ്രധാന ചർച്ചാ വിഷയമായത്. ഈ കഴിവുകൾ ഒരു വിദ്യാർത്ഥിയുടെ ഭാവി വിജയത്തിന് എങ്ങനെ വഴികാട്ടിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിക്ക് സ്വാഗതം ആശംസിച്ച് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. അസ്‌കർ അലി കെ.ടി സംസാരിച്ചു.
ശിൽപശാലയിൽ കമ്പ്യൂട്ടർ സയൻസ്, ബി.സി.എ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. തങ്ങളുടെ വ്യക്തിത്വ വികസനത്തിന് ഈ പരിശീലനം ഏറെ പ്രയോജനകരമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *