റിദ എം പി BA Multimedia (Third Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു കൊണ്ടുള്ള മതിലുകൾ എന്ന സിനിമയുടെ പ്രദർശനം നടന്നു.
1990 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ബഷീറിന്റെ പേരിലുള്ള നോവലിന്റെ സിനിമാവതരണമാണ്. രാവിലെ പത്തുമണിക്ക് സെമിനാർ ഹാളിൽ ആരംഭിച്ച ചിത്രം കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാംസ്കാരിക സമൃദ്ധിയുള്ള ഒരു അനുഭവമായി മാറി. ടിക്കറ്റ് നിരക്ക് ₹10 ആയിരുന്നു.
മതിലുകൾ എന്ന സിനിമയുടെ മുഖ്യവേഷം മമ്മൂട്ടിയായിരുന്നു, ചാരിത്രിക സാഹചര്യങ്ങളിലൂടെയുള്ള മനുഷ്യബന്ധത്തിന്റെ സൗന്ദര്യവും ആഭ്യന്തരവുമാണ് സിനിമയിലൂടെ വ്യക്തമാകുന്നത്.
സാഹിത്യവും സിനിമയും ചേർന്ന് വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു.
ഇത്തരം പരിപാടികൾ വിദ്യാർത്ഥികൾക്ക് മലയാളസാഹിത്യത്തെ അടുത്തറിയാനും സിനിമാ ഭാഷയിലൂടെ അതിന്റെ അനുരഞ്ജനങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു.




