News

ഇന്റലക്ച്ചൽ പ്രോപ്പർട്ടി ആൻഡ് ടെക്നോളജി ട്രാൻസ്ഫർ എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി മലബാർ കോളേജ്

ദിൽഷാന.കെ
BA multimedia( 3rd semester)

വേങ്ങര: തിരുവനന്തപുരം എ ഐ സി ടി ഇ സെന്റർ സംഘടിപ്പിച്ച ഇന്റലക്ച്ചൽ പ്രോപ്പർട്ടി ആൻഡ് ടെക്നോളജി ട്രാൻസ്ഫർ എന്ന വിഷയത്തിലുള്ള ഏകദിന വർക്ക്ഷോപ്പ് ജൂലൈ രണ്ടിന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് നടന്നു. എ ഐ സി ടി ഇ യുടെ ആഭിമുഖ്യത്തിൽ നടന്ന ഈ പ്രോഗ്രാമിൽ ഇന്റലക്ച്ചൽ പ്രോപ്പർട്ടി, പാറ്റൻഡ്, ഇന്നോവേഷൻ, ടെക്നോളജി ട്രാൻസ്ഫർ എന്നീ വിഷയത്തിലുള്ള ക്ലാസുകളായിരുന്നു നടന്നിരുന്നത്.

രാവിലെ 9.30ന് കോളേജ് പ്രിൻസിപ്പൾ ഡോ. സൈതലവി സി ഉദ്ഘാടനം ചെയ്യുകയും പ്രോഗ്രാം കോർഡിനേറ്റർ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകനുമായ ഷമീം സ്വഗതം പറയുകയും ചെയ്തു. തുടർന്ന് ഡിപ്പാർട്മെന്റ് തലവൻ ഡോ.അസ്‌കറലി കെ പി, നവാൽ മുഹമ്മദ്‌ എന്നിവർ പ്രോഗ്രാമിന് ആശംസയർപ്പിച്ചു.

ആദ്യ സെഷനിൽ ഇന്റലക്ച്ചൽ പ്രോപ്പർട്ടി, പാറ്റൻഡ്, ഇന്നോവേഷൻ, ടെക്നോളജി ട്രാൻസ്ഫർ എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം എ ഐ സി ടി ഇ ഇന്നോവേഷൻ സെന്ററിലെ ശ്രുതി എബ്രഹാം റിസോഴ്സ് എന്ന പേഴ്സൺ ക്ലാസ്സ്‌ എടുക്കുകയും എ ഐ സി ടി ഇ യുടെ വിവിധ ഫണ്ടിങ് രീതികളെ പറ്റിയും സ്റ്റാർട്ടെപ്പ് ഇന്നോവേഷനുകളെ പറ്റിയും അതുപോലെ സെന്റർ ഗവൺമെൻഡിന്റെ വിവിധ ഫണ്ടിങ് രീതികളെ പറ്റിയുള്ള ക്ലാസുകൾ എ ഐ സി ടി ഇ ഇന്നോവേഷൻ സെൻഡറിന്റെ മാനേജറായ ഇന്ദു ഗോവിന്ദ് ആളുകൾക്കു മുമ്പിൽ പരിചയപ്പെടുത്തി.

ഉച്ചക്ക് ശേഷമുള്ള സെഷനിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് എങ്ങനെ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാം, എന്തൊക്കെയായിരുന്നു ഇന്നോവേഷൻ, അതിനു വേണ്ടിയുള്ള നടപടികൾ എന്തെക്കെയാണ്, ഇതിനു വേണ്ടിയുള്ള ഫണ്ടിങ് രീതികളെ പറ്റിയുള്ള ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ 35 അധ്യാപകർ പങ്കെടുക്കുകയുണ്ടായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *