കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
കവരത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ (ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, ജനറല്‍ എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റര്‍ ലക്ചറര്‍ (അക്വകള്‍ച്ചര്‍, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, മലയാളം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സുവോളജി) തസ്തികകളിലാണ് നിയമനം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 25. പ്രതിമാസ മൊത്ത വേതനം: പ്രിന്‍സിപ്പല്‍ 86,900 രൂപ, ഗസ്റ്റ് ലക്ചറര്‍ 40,700 രൂപ. പ്രായം 2018 ജൂണ്‍ ഒന്നിന് 65 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ചും വിശദവിവരങ്ങള്‍ക്കും www.uoc.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക