വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ നാഷണൽ കേഡറ്റ് കോർപ്സിന്റെയും ഐസി ഡി എസ് ആശാരിപ്പടി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കോളേജിലെ അസോസിയേറ്റ് എൻ സി സി ഓഫീസർ ലഫ്. (Dr). സാബു. കെ. രസ്തം അംഗനവാടി പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സലീന പരി അധ്യക്ഷത വഹിച്ചു. ദക്ഷായണി ടീച്ചർ, എൻ സി സി കേഡറ്റുകളായ ദേവിക, അപർണ, ശരവൺ തുടങ്ങിയവർ സംസാരിച്ചു . വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും കലാപരിപാടികളും നടന്നു.




