News

സ്വയം പ്രതിരോധ പരിശീലനം: വനിതകളുടെ ശാക്തീകരണതിന് പുതിയ കരുതൽ

ഫാത്തിമ ഫിദ .പി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള പോലീസ് വനിത സുരക്ഷ വിഭാഗമായ ഡബ്ലു.എസ്.ഡി.ടി ടീം, കോളേജ് വനിത വികസന സെൽ എന്നിവയുടെ ആഭിമുഖൄത്തിൽ ഒക്ടോബർ 14 ന് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

പരിശീലന പരിപാടി കോളേജ് പ്രിൻസിപ്പൾ പ്രൊ.ഡോ.സി സൈദലവി ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രൈനർമാരായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ട്ടർ കെ. വത്സല ലീഡർ ആയി നേതൃത്വം വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.സി സിനി മോൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ട്ടർ വി.ജെ സോണിയ മേബിൾ എന്നിവർ അസിസ്റ്റന്റ് ലീഡർമാരായി പങ്കെടുക്കുകയും ചെയ്തു. യുവതികളിലും വിദ്യാർത്ഥിനികളിലും സ്വയം രക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും, അവരെ ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുക എന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിശീലനത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള അപകടസാധ്യതകൾക്ക് എങ്ങനെ പ്രതികരിക്കാം, സ്വയംരക്ഷാ തന്ത്രങ്ങൾ എങ്ങനെ പ്രയോഗിക്കാം, അടിയന്തര ഘട്ടങ്ങളിൽ ശാന്തതയും ധൈര്യവും എങ്ങനെ പാലിക്കാം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി. കൂടാതെ, സമൂഹത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബോധവൽകരണ ക്ലാസും നടത്തി.

വിദ്യാർത്ഥിനികൾക്കും വനിതാ അധ്യാപകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന ഈ പരിശീലനം സ്ത്രീകളുടെ സ്വയംരക്ഷാ ബോധം വർധിപ്പിക്കുന്നതിൽ ഗണ്യമായ മാറ്റം വരുത്തുന്നതായിരിക്കും.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *