മുബീന. എം.ക്കെ (3rd sem BA multimedia)
വേങ്ങര: മലപ്പുറം എം.സ്.പി ഇന്ദിരാ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025 അമേച്വർ ജില്ലാ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർത്ഥിനികളായ ഫാത്തിമ റന, മുസ്‌ഫിറ പി എന്നിവർക്ക് അഭിമാനകരമായ നേട്ടം.
ഇംഗ്ലീഷ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ റന (പൂംസേ സീനിയർ ഗേൾസ്, ഇൻഡിവിഡ്വൽ) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതോടൊപ്പം തൈക്വാണ്ടോ (അണ്ടർ 46) വിഭാഗം മത്സരത്തിലും വെങ്കല മെഡലോടെ ഇരട്ട വിജയം നേടി. ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി മുസ്‌ഫിറ പി (അണ്ടർ 53 വിഭാഗം) മത്സരത്തിൽ ഒന്നാം സ്ഥാനം (സ്വർണ്ണ മെഡൽ) കരസ്ഥമാക്കി.
ഇതോടെ ഇരുവരും സംസ്ഥാന തല മത്സരത്തിനുള്ള യോഗ്യതയും നേടി മലബാർ കോളേജിന്റെ അഭിമാന താരങ്ങളായി മാറി.




