വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്കൂളിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ഫസൽ മാസ്റ്റർ നൗഷാദ് പാലേരി, പ്രസാദ്, സി. അബ്ദുൽ ബാരി, ഹർഷാദ് ചേറൂർ , മുബശിർ പങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
Related Articles
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് മോക് വിസിറ്റ് ആരംഭിച്ചു.
Views: 50 മുൻസില ടി.പി വേങ്ങര: ജൂണ് 20,21 തിയ്യതികളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കുന്ന നാക്ക് പീർ ടീം സന്ദർശനത്തിന്റെ ഭാഗമായാണ് മോക് വിസിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ കെ, സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പ്രിൻസിപ്പൽ ഡോ. ഇമ്പിച്ചിച്ചി കോയ, മജ്ലിസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അലി എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മോക്ക് സന്ദർശനത്തിലുൾപ്പെട്ടിരിക്കുന്നത്. ഡോ. മുഹമ്മദ് ബഷീറാണ് […]
ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ
Views: 183 റംഷിദ കെ.ടി വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ കോളേജ് ഓഫ് അഡ്വാൻസിഡ് സ്റ്റഡീസ്. സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. രാവിലെ 9:45 ന് അൽ ജാമിയ കോളേജ് പൂപരത്തിനെതിരെ ആയിരുന്ന മലബാറിന്റെ ആദ്യ മത്സരം. ആദ്യ ഘട്ട മത്സരത്തിൽ വിജയിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം ഘട്ടത്തിലേക്ക് മുന്നേറുകയായിന്നു. ഉച്ചക്ക് 2:15 ന് ഖിദ്മത് കോളേജ് എടക്കുളവുമായി നടന്ന രണ്ടാം ഘട്ട മത്സരത്തിലും […]
ബരീറ ഇനി മലബാറിന്റെ റാണി
Views: 277 ജയലക്ഷ്മി ആരതി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ “ക്വീൻ ഓഫ് മലബാർ ” മത്സരം സംഘടിപ്പിച്ചു. ആദ്യ റൗണ്ടിൽ വ്യത്യസ്ത പഠന വകുപ്പുകളിലെ അമ്പതോളം വിദ്യാർത്ഥിനികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്ക്രീനിംഗ് ആൻഡ് എലിമിനേഷൻ റൗണ്ടിൽ നാല് വ്യത്യസ്ഥ റൗണ്ടുകളായാണ് മത്സരം നടന്നത്. ക്രീയേറ്റീവിറ്റി ആൻഡ് ആർട് റൗണ്ട്, പ്രസന്റേഷൻ സ്കിൽ, പേഴ്സണൽ ഇന്റർവ്യൂ, ഇന്റലിജന്റ് റൗണ്ട് തുടങ്ങിയ റൗണ്ടുകളിൽ നിന്നും വിജയിച്ച ഏഴ് പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് […]