News

ലിറ്റ്ക്വീസ് 2025- സീസൺ 3 സംഘടിപ്പിച്ചു ഇംഗ്ലീഷ് വകുപ്പ്

Jesla Sherin P.P ( Third semester BA Multimedia)

വേങ്ങര: മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വകുപ്പിന്റെ നേതൃത്വത്തിൽ ലിറ്റ്ക്വീസ് 2025- സീസൺ 3 സംഘടിപ്പിച്ചു (ഇന്ത്യൻ ലിറ്ററേച്ചർ എഡിഷൻ). “പ്രശസ്ത ഇന്ത്യൻ സാഹിത്യകാരന്മാരുടെ എഴുത്തും ജീവിതവും” എന്നതാണ് മത്സര വിഷയം.

പ്രശസ്ത ഇന്ത്യൻ സാഹിത്യകാരന്മാരായ ജുംപ ലാഹിരി, അരുന്ധതി റോയ്, കേക്കി എൻ. ദാരുവല്ല എന്നിവരുടെ ജീവിതവും സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തി വിവിധ ഘടകങ്ങളിലുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

ഇംഗ്ലീഷ് വകുപ്പിൽ നിന്ന് 14 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ആദ്യം സ്ക്രീൻ ടെസ്റ്റ് നടത്തി 7 ടീമുകളെ തെരഞ്ഞെടുക്കുകയും തുടർന്ന് നടന്ന രണ്ടാം റൗണ്ടിൽ 5 ടീമുകൾ മുന്നിലെത്തുകയും ചെയ്തു. ചോദ്യങ്ങളിൽ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ, എഴുതിയ ഉദ്ധരണികൾ, കഥാപാത്ര വിശകലനം, രചയിതാക്കളുടെ കൃതികളുമായി ബന്ധപ്പെട്ട മറ്റ് ഉള്ളടക്കങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു.

മത്സരത്തിൽ ഒന്നാം സ്ഥാനം മൂന്നാം വർഷ വിദ്യാർഥികളായ സി.ദിയ, പി.സഫയും രണ്ടാം സ്ഥാനം മൂന്നാം വർഷ വിദ്യാർഥികളായ എം.പി. റിസ, ഫാത്തിമ ഫർഹത്ത്
എന്നിവരും നേടി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *