Life style Technology

കാതോർക്കാം ഈ മാറ്റത്തിന്: മലയാളികളുടെ പുത്തൻ ശ്രവണസംസ്കാരം

റിദ എം പി (4 sem, BA Multimedia) തിരക്കുപിടിച്ച ലോകത്ത് സ്ക്രീനുകളിലേക്ക് നോക്കിയിരിക്കാൻ സമയമില്ലാത്തവർക്കായി അറിവിന്റെയും വിനോദത്തിന്റെയും വാതായനങ്ങൾ ഇന്ന് തുറക്കുന്നത് ചെവികളിലേക്കാണ്. വായനശാലകളിൽ നിന്നും ടെലിവിഷൻ സ്‌ക്രീനുകളിൽ നിന്നും മാറി നമ്മുടെ ശ്രദ്ധ ഇന്ന് പോഡ്കാസ്റ്റുകളിലേക്കും ഓഡിയോ സ്റ്റോറികളിലേക്കും തിരിഞ്ഞിരിക്കുന്നു. റേഡിയോയുടെ പുതിയ രൂപം എന്ന് വിളിക്കാമെങ്കിലും, അതിനേക്കാൾ വ്യക്തിപരവും വൈവിധ്യവുമാണ് ഈ പുതിയ ശ്രവണാനുഭവങ്ങൾ. യാത്രകളിലും വ്യായാമത്തിനിടയിലും ജോലിത്തിരക്കുകൾക്കിടയിലും ഒരേപോലെ ഉപയോഗിക്കാമെന്നതാണ് പോഡ്കാസ്റ്റുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. ലോകവിവരങ്ങൾ, ചരിത്രം, രാഷ്ട്രീയം, മോട്ടിവേഷൻ തുടങ്ങിയ […]

Cinema Technology

വെള്ളിത്തിരയിലെ മായക്കാഴ്ചകൾ: മലയാള സിനിമയിലെ വി.എഫ്.എക്സ് വിപ്ലവം

റിദ എം പി (4 sem, BA Multimedia) മലയാള സിനിമയുടെ ഭാവനാലോകം ഇന്ന് വെറും നാലു ചുവരുകൾക്കുള്ളിലോ പരിചിതമായ ലൊക്കേഷനുകളിലോ ഒതുങ്ങുന്നില്ല. ഒരു കാലത്ത് ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടു അത്ഭുതപ്പെട്ടിരുന്ന ദൃശ്യവിസ്മയങ്ങൾ ഇന്ന് മലയാളത്തിലെ കൊച്ചു ചിത്രങ്ങളിൽ പോലും സാധാരണമായിരിക്കുന്നു. ക്യാമറയ്ക്ക് പിന്നിലെ സാങ്കേതിക വിദ്യയായ വിഷ്വൽ എഫക്ട്‌സ് അഥവാ വി.എഫ്.എക്സ് ആണ് മലയാള സിനിമയുടെ അതിരുകൾ മായ്ച്ചുകളഞ്ഞത്. സിനിമയിലെ വി.എഫ്.എക്സ് എന്നാൽ വെറും സ്ഫോടനങ്ങളോ അത്ഭുതങ്ങളോ മാത്രമല്ലെന്ന് മലയാള സിനിമ തെളിയിച്ചു കഴിഞ്ഞു. […]

Technology

പ്രോംപ്റ്റുകളുടെ ലോകത്തെ പുതിയ ‘അസൈൻമെന്റ്’ വിപ്ലവം: എ ഐ നമുക്ക് നൽകുന്നത് ലാഭമോ നഷ്ടമോ?

റിദ എം പി (4 sem, BA Multimedia) ലൈബ്രറിയിലെ താലിയോലകൾക്കും റഫറൻസ് ബുക്കുകൾക്കും ഇടയിൽ തലപുകച്ചിരുന്ന ഒരു തലമുറയിൽ നിന്നും, ഒരു ക്ലിക്കിൽ ലോകത്തെ സകല അറിവും വിരൽത്തുമ്പിലെത്തിക്കുന്ന ‘ചാറ്റ് ജിപിടി’ തലമുറയിലേക്ക് നമ്മുടെ ക്യാമ്പസ് മാറിക്കഴിഞ്ഞു. ഇന്ന് കോളേജ് വരാന്തകളിലെ സംസാരവിഷയം പുതിയ സിനിമയോ കന്റീനിലെ ചായയോ മാത്രമല്ല, പകരം “ഡാ, ആ അസൈൻമെന്റ് ഒന്ന് പ്രോംപ്റ്റ് ചെയ്ത് തരുമോ?” എന്ന ചോദ്യം കൂടിയാണ്. മുമ്പ് അസൈൻമെന്റ് സബ്മിഷന്റെ തലേദിവസം ഉറക്കമിളച്ചിരുന്ന് പേജുകൾ എഴുതി […]