വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം നിലനില്ക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ജൂൺ 27 നു എല്ലാ കോളേജുകളിലേക്കും ഓരോ കോഴ്സിനും ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച കോളേജുകളില്‍ ജൂൺ 27 മുതല്‍ 29 വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. കോളേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക്‍ ലിസ്റ്റ് ജൂലായ് ഒന്നിന് 2 മണിക്ക് തയ്യാറാക്കുന്നതാണ്. പ്രസ്തുത റാങ്ക്‍ ലിസ്റ്റുകളില്‍ നിന്നും ജൂലായ് 2 […]
Education
മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജിലെ വിവിധ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ 480/- രൂപ മാൻഡേറ്ററി ഫീസ് അടച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21-06-2019, വെള്ളിയാഴ്ച കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആയിരിക്കും. http://malabarcollegevengara.org/downloads.html
മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർക്കോ അവരുടെ പ്രതിനിധികൾക്കോ അതാത് എയഡഡ് കോളേജുകളില്‍ 17.06.2019മുതല്‍ 20.06.2019, 1 മണിവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തു കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. കൂടുതൽ കോളേജ് കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ചവർ ഓരോ കോളേജ്/കോഴ്‌സിലും റിപ്പോർട്ട് ചെയ്യേണ്ടതാണ് . റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർത്ഥികൾ ക്യാപ് രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടിന് […]
പ്രളയത്തെ അതിജീവിച്ച കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഗ്ലാസ്‌ഗോ സര്‍വകലാശാല
പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അവസരവുമായി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019–20 വര്‍ഷത്തില്‍ ഒരു വര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന നാല് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. എന്‍ജിനീയറിങ്, മാനേജ്മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 4 തവണയായി 10,000 ബ്രിട്ടീഷ് പൗണ്ട് വീതം (9,22,500 രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭ്യമായ കോഴ്‌സുകളും മറ്റ് വിവരങ്ങളും […]
ഇഗ്നോ: പ്രവേശന തീയതി ഫെബ്രുവരി 11 വരെ നീട്ടി.
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കാനിരുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ‌്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച വരെ നീട്ടി. റൂറൽ ഡെവലപ്മെൻറ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾറ്റ‌് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, […]
അലീഗഢ് സർവകലാശാലയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയിലെ 2019-20 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. അലീഗഢ് മലപ്പുറം സെന്ററിൽ നിലവിൽ എം.ബി.എ, ബി. എ. എൽ.എൽ.ബി , ബി.എഡ് (അറബി, ബിയോളോജിക്കൽ സയൻസ്, കോമേഴ്‌സ്, സിവിക്‌സ്, എക്കണോമിക്സ്,ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) തുടങ്ങിയവയാണ്. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അലീഗഢ് പ്രധാന കേന്ദ്രത്തിലെ ബി.എ, ബി.എസ്.സി, ബി. കോം കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈ വർഷം മുതൽ […]
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിലും സത്യജിത്‌റേ ഫിലിം ഇൻസ്റ്റിട്യൂട്ടിലും അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം > രാജ്യത്തെ പ്രശസ‌്ത സിനിമ, ടെലിവിഷൻ പഠന സ്ഥാപനങ്ങളായ പുണെ ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ‌്ടിഐഐ) കൊൽക്കത്തയിലെ സത്യജിത‌് റായ‌് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ‌്ആർഎഫ‌്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന‌് ഓൺലൈനായി 31 വരെ അപേക്ഷിക്കാം. രണ്ട‌് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശനത്തിന‌് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന‌് രാജ്യത്തെ 26 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ സെന്ററാണ‌്. എഫ‌്ടിഐഐയാണ‌് ഈ വർഷവും സംയുക്ത പ്രവേശനപരീക്ഷ നടത്തുന്നത‌്. എസ‌്സി, എസ‌്ടി, ഭിന്നശേഷി വിഭാഗക്കാർക്ക‌് […]
കാലടി സര്‍വ്വകലാശാലയില്‍ എം.ഫില്‍, പിഎച്ച്.ഡിക്ക് അപേക്ഷിക്കാം
എം.ഫില്‍, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അപേക്ഷിക്കാം. എം.ഫില്‍ പ്രോഗ്രാമുകളായ സംസ്‌കൃതം സാഹിത്യം, വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ്, സൈക്കോളജി, ജോഗ്രഫി, മലയാളം, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, മാനുസ്‌ക്രിപിറ്റോളജി, ഹിസ്റ്ററി, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഉര്‍ദു എന്നിവയിലേക്ക് അപേക്ഷിക്കാം.സാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഹിന്ദി, സൈക്കോളജി, ജ്യോഗ്രഫി, മലയാളം, ഫിലോസഫി, ഹിസ്റ്ററി, ഫിസിക്കല്‍ എജ്യുക്കേഷന്‍, സോഷ്യോളജി, […]
കെ ടെറ്റ് പരീക്ഷയ്ക്ക് ജനുവരി രണ്ടു വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്.