News

ആർമി അറ്റാച്ച്മെന്റ് ക്യാമ്പിൽ പങ്കെടുത്ത് എസ്.യു.ഒ. സുഹൈബ് കെ

അൻഷിദ ഇ. കെ (BA Multimedia 1st sem)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ സി സി കേഡറ്റ് എസ്.യു.ഒ. സുഹൈബ് കെ. ബെംഗളൂരുവിൽ നടന്ന ആർമി അറ്റാച്ച്മെന്റ് ക്യാമ്പിൽ പങ്കെടുത്തു.

ബെംഗളൂരുവിൽ സംഘടിപ്പിച്ച ക്യാമ്പ് സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 2 വരെയാണ് നടന്നത്. കോളേജിലെ ബി.കോം സി.എ. അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ സുഹൈബ് കെ.യുടെ ക്യാമ്പിലെ പങ്കാളിത്തത്തെ കോളേജിലെ എൻ.സി.സി. യൂണിറ്റ് അഭിനന്ദിച്ചു.

ആർമി അറ്റാച്ച്മെന്റ് ക്യാമ്പിലെ പങ്കാളിത്തം സൈനിക പരിശീലനത്തിലും വ്യക്തിത്വ വികസനത്തിലും സുഹൈബിന് വിലപ്പെട്ട അനുഭവമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *