വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.
കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർക്കോ അവരുടെ പ്രതിനിധികൾക്കോ അതാത് എയഡഡ് കോളേജുകളില്‍ 17.06.2019മുതല്‍ 20.06.2019, 1 മണിവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. കൂടുതൽ കോളേജ് കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ചവർ ഓരോ കോളേജ്/കോഴ്സിലും റിപ്പോർട്ട് ചെയ്യേണ്ടതാണ് . റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർത്ഥികൾ ക്യാപ് രജിസ്ട്രേഷൻ പ്രിന്റ് ഔട്ടിന് പുറമെ പ്ലസ് ടു മാർക്ക് ലിസ്റ്റ് , ബോണസ് / വെയിറ്റേജ് രേഖകൾ എന്നിവ സമർപ്പിക്കേണ്ടതും ഇൻഡക്സ്
മാർക്ക് വെരിഫിക്കേഷനു ശേഷം തിരിച്ചു വാങ്ങിക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തവരെ ഒരു കാരണവശാലും പുതിയ റാങ്ക്ലിസ്റ്റിനും തുടർ അഡ്മിഷനും പരിഗണിക്കുകയില്ല. 20.06.2019 ന്, 1 മണിവരെ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും കോളേജുകള്‍ 20.06.2019 ന് 2.00 മണിക്ക് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതും 21.06.2019 ന് വൈകുന്നേരം 5.00 മണിക്കുളളിൽ അഡ്മിഷൻ നടത്തുന്നതുമാണ്.