News

ലഹരിവിരുദ്ധ ബോധവത്കരണവുമായി ആന്റി ഡ്രഗ്സ് സെൽ

അർഷിക എ. കെ. (BA Multimedia, 1st semester)

വേങ്ങര: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘നവചൈതന്യ’ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 16ന് രാവിലെ 11.30ന് കോളേജിലെ ആന്റി ഡ്രഗ്സ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ.) ഐ.പി.എസും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. ഷിഹാബ് കാട്ടുകുളത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വിദ്യാർഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുകയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണം നടത്തുകയും ചെയ്യുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ധന്യ പി, ഹസ്നത്ത്‌ എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *