News

കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് മലബാർ കോളേജിലെ പത്ത് അധ്യാപകർ

ആയിഷ ഫിദ കെ. (BA Multimedia, 1st Semester)

വേങ്ങര, ഒക്ടോബർ 16: കാലിക്കറ്റ് സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പത്ത് അധ്യാപകർ നാമനിർദേശം ചെയ്യപ്പെട്ടു. വിവിധ പഠനവിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരാണ് ഈ അംഗീകാരം നേടിയത്.

മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിൽനിന്ന് ഡോ. നൗഷാദ് കെ.കെ., ഡോ. മുഹമ്മദ് റോഷിഫ് യു., ഡോ. അബ്ദുറഹ്മാൻ കറുത്തേടത്ത് എന്നിവരും ഇലക്ട്രോണിക്സ് വിഭാഗത്തിൽനിന്ന് ഡോ. ഷബീബ പി.യും നാമനിർദേശം ചെയ്യപ്പെട്ടു. ജേണലിസം വിഭാഗത്തിൽനിന്ന് ഫിറോസ് കെ.സി., കൊമേഴ്‌സ് വിഭാഗത്തിൽനിന്ന് ഡോ. നവാൽ മുഹമ്മദ്, മൾട്ടിമീഡിയ വിഭാഗത്തിൽനിന്ന് നയീം പി, നൗഫൽ പി.ടി., ഹിസ്റ്ററി വിഭാഗത്തിൽനിന്ന് ഷഫീഖ് കെ.പി., കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽനിന്ന് ഡോ. അസ്കറലി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

വിവിധ പഠനമേഖലകളിൽ നിന്നുള്ള പത്ത് അധ്യാപകർക്ക് ലഭിച്ച ഈ അംഗീകാരം കോളേജിന് അഭിമാനകരമായ നേട്ടമായി. നാമനിർദേശം ചെയ്യപ്പെട്ട അധ്യാപകരെ കോളേജ് അധികൃതർ അഭിനന്ദിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *