അർച്ചന വി. പി (BA Multimedia, 1st Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫിലിം ക്ലബ്ബും റീഡേഴ്സ് ഫോറവും സംയുക്തമായി ‘കട്ട്! ചേഞ്ച്! ക്ലൈമാക്സ്!’ എന്ന പേരിൽ സർഗാത്മക പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 14ന് ഉച്ചയ്ക്ക് 2.30 നായിരുന്നു പരിപാടി. 2026–27 അധ്യയന വർഷത്തിലെ ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
കഥകളുടെ അവസാനഭാഗം മാറ്റിയെഴുതി പുതിയ ആഖ്യാനരീതികൾ കണ്ടെത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഒരേ കഥയ്ക്ക് വ്യത്യസ്തമായ അവസാനങ്ങൾ കണ്ടെത്തുക എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളുടെ സർഗാത്മകതയും ഭാവനയും വളർത്തുന്നതിനും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കിയൊന്ന് ഫിലിം ക്ലബ് കോഡിനേറ്റർമാരായ മുഫീദ സി, അഫ്ന എന്നിവർ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.
‘കഥ വീണ്ടും എഴുതുക, അവസാനം മാറ്റുക’ എന്ന സന്ദേശവുമായി നടന്ന പരിപാടി സിനിമ, സാഹിത്യം, കഥപറച്ചിൽ എന്നിവയിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി.
കഥകളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ സമീപിക്കാനും സർഗാത്മക ചിന്തകൾ പങ്കുവെക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതായിരുന്നു പരിപാടി.




