News

ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ ചർച്ച ചെയ്ത് വിദ്യാർഥികൾ

അർഷിക എ. കെ. (BA Multimedia, 1st Semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ആഗോള സമ്പദ്‌വ്യവസ്ഥ: പ്രവണതകളും പരിവർത്തനങ്ങളും’ എന്ന വിഷയത്തിൽ ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. ഒക്ടോബർ 8 ന് ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ കോളേജ് ക്യാമ്പസിലായിരുന്നു പരിപാടി.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ പ്രവണതകൾ, സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾ, വിവിധ പരിവർത്തനങ്ങൾ എന്നിവ ചർച്ചയിൽ വിദ്യാർഥികൾ വിശകലനം ചെയ്തു.

സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ മഞ്ജുഷ പി. പരിപാടിയുടെ കോഡിനേറ്ററായി.

വിദ്യാർഥികളുടെ സാമ്പത്തിക അവബോധം വർധിപ്പിക്കുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനശേഷി വികസിപ്പിക്കുന്നതിനും ഗ്രൂപ്പ് ചർച്ച സഹായകമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *