News

സംരംഭകത്വത്തിന് ചിറകേകി അസെൻഡ്ര 2026; ‘ആയുർകപ്പ്’ ലോഞ്ച് ചെയ്തു

ജുലൈൽ പി.വി (BA Multimedia 1st sem)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സി.യുടെ ആഭിമുഖ്യത്തിൽ ‘അസെൻഡ്ര 2026 – റൈസ്, ഇന്നവേറ്റ്, ലീഡ്’ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് കോളേജ് സെമിനാർ ഹാളിലായിരുന്നു പരിപാടി.

ഐ.ഇ.ഡി.സി. 2026–27 യൂണിറ്റിന്റെ ഉദ്ഘാടനം, വനിതാ സംരംഭകരെ ആദരിക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

വിദ്യാർഥികൾ ആരംഭിച്ച ‘ആയുർകപ്പ്’ സ്റ്റാർട്ടപ്പിന്റെ ലോഞ്ചിംഗായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ബി.എ. മൾട്ടിമീഡിയ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് ജസീലും ബി.കോം ടി.ടി. മൂന്നാം വർഷ വിദ്യാർഥി അമൽ ഫുആദും ചേർന്നാണ് സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്.

തിരൂരങ്ങാടി മണ്ഡലം എം.എൽ.എ. പി.എം.എ. സമീർ മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ സംരംഭകത്വ സ്വപ്നങ്ങൾക്ക് കോളേജ് നൽകുന്ന പിന്തുണ വലുതാണെന്നും ‘ആയുർകപ്പ്’ പോലുള്ള ആശയങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളിലെ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ആശയങ്ങൾക്ക് വേദിയൊരുക്കുന്നതിനും ‘അസെൻഡ്ര 2026’ സഹായകമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *