News

ദുരന്തനിവാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങരയിലെ 29(K) ബറ്റാലിയൻ എൻ.സി.സി. യുടെ ആഭിമുഖ്യത്തിൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻ.ഡി.ആർ.എഫ് ) ന്റെ സഹകരണത്തോടെ ദുരന്തനിവാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തന രീതികളും പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. 29(k) BN ആർമി എൻ.സി.സി , എൻ.എസ്‌.എസ്‌ ,ഐ.ക്യു.എ. സി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്ക് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്. (ഡോ.) സാബു കെ . റെസ്തം സ്വാഗതം ആശംസിച്ചു. IQAC കോ-ഓർഡിനേറ്റർ ഡോ. നവാൽ മുഹമ്മദ്. പി. കെ അധ്യക്ഷത വഹിച്ചു. പ്രൊഫ്‌ . (ഡോ .) സൈദലവി .സി ഉദ്ഘാടനം നിർവഹിച്ചു. NDRF ഇൻസ്പെക്ടർ സുജിത് സി .എം . മുഖ്യപ്രഭാഷണം നടത്തി. NSS പ്രോഗ്രാം ഓഫീസർ നൗഫൽ പഠിക്കതൊടി ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ NDRF ഉദ്യോഗസ്ഥർ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും പ്രാഥമിക ശുശ്രൂഷകളെ സംബന്ധിച്ചും പ്രായോഗിക പരിശീലനത്തോടുകൂടിയ ബോധവൽക്കരണം നൽകി.
ദുരന്തസമയത്ത് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ അറിവും ആത്മവിശ്വാസവും ഈ ബോധവൽക്കരണ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്കും പങ്കെടുത്തവർക്കും ലഭിച്ചു. പരിപാടി എല്ലാവർക്കും ഏറെ പ്രയോജനപ്രദവും വിജ്ഞാനപ്രദവുമായി.പരിപാടിയുടെ അവസാനം SGT ദേവിക കെ .എം . നന്ദി രേഖപ്പെടുത്തി.

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *