News

പരിസ്ഥിതി ദിനാചരണം: ചിറ്റടി കുളം ശുചീകരിച്ചു

കിളിനക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എം.സി.എ.എസ് ഭൂമിത്രസേന ക്ലബ്ബും എൻ.സി.സി യൂണിറ്റും സംയുക്തമായി ചിറ്റടി കുളം ശുചീകരിച്ചു. കണ്ണമംഗലം പഞ്ചായത്ത് അംഗം അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
കുളവും പരിസരവും മാലിന്യമുക്തമാക്കിയ പരിപാടി ജലാശയ സംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരായ റാഷിദ ഫർസത്ത്, നജ്മുന്നീസ കെ. എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ആരോഗ്യവകുപ്പ് സംഘത്തിലെ അമൃത പി.കെ. (ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ , പി എച് സി കണ്ണമംഗലം), ആശാ വർക്കർമാരായ ബിന്ദു പി., മിനി വി.പി. എന്നിവർ ശുചിത്വപരമായ ചുറ്റുപാടുകളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തി.

വിദ്യാർത്ഥികളായ അബ്രാർ അലി ഇ., മുഹമ്മദ് നിഹാദ് സി.ടി., മുഹമ്മദ് ആശിഖ് എ., റാസിൻ അബ്ദുറഹിമാൻ, ഷുഹൈബ് കെ., സിദ്ധാർത്ഥ് കെ.കെ., മുഹമ്മദ് സജാദ്, പ്രണവ് കെ.പി., സഞ്ജയ് ടി.പി., മുഹമ്മദ് സിനാൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *