Nouha ayisha Kv (4th sum BaMultimedia)
വാഴ 2’ പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ വലിയ രീതിയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനത്തിൽ തന്നെ ഏകദേശം 1.1 കോടി മുതൽ 1.3 കോടി രൂപ വരെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. 70,000 മുതൽ 80,000 വരെ ടിക്കറ്റുകളും വിറ്റുപോയെന്നാണ് പറയുന്നത്.
പ്രത്യേകിച്ച് യുവാക്കളും കോളേജ് വിദ്യാർത്ഥികളുമാണ് സിനിമയെ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഭാഗം പോലെ തന്നെ ഈ ഭാഗവും അവരുടെ ഇടയിൽ നല്ല രീതിയിൽ ട്രെൻഡായി മാറിയിട്ടുണ്ട്.
സ്കൂൾ കാലത്ത് നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. നാല് കൂട്ടുകാരുടെ സൗഹൃദവും അവരുടെ ഇടയിൽ നടക്കുന്ന ചെറിയ പ്രശ്നങ്ങളും സന്തോഷങ്ങളുമൊക്കെ ചേർന്നതാണ് കഥ. എന്ത് പ്രശ്നം വന്നാലും ഒരുമിച്ച് നിൽക്കുന്ന കൂട്ടുകാരുടെ ബന്ധമാണ് സിനിമയുടെ പ്രധാന ഭാഗം.
ഇതോടൊപ്പം തന്നെ കഞ്ചാവ് ഉപയോഗം പോലുള്ള ഗൗരവമുള്ള വിഷയങ്ങളും സിനിമ കാണിക്കുന്നു. ഒരു വ്യക്തി കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ലഹരിയിലേക്ക് അടുപ്പിക്കുകയും,അതിന്റെ പിന്നാലെ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് കഥയിൽ കാണിക്കുന്നത്.
ഹാഷിർ, അജിൻ തുടങ്ങിയവർ അവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഗൗരവമുള്ള കാര്യങ്ങൾ പറയുമ്പോഴും സിനിമ ബോറടിക്കാതെ തമാശ ചേർത്ത് മുന്നോട്ട് പോകുന്നുണ്ട്. ചില ഭാഗങ്ങളിൽ കുറച്ച് സ്ലോ ആയി തോന്നിയാലും, ഫ്രണ്ട്സിനൊപ്പം പോയി കാണാൻ പറ്റിയ ഒരു നല്ല എന്റർടൈൻമെന്റ് സിനിമയാണ് ‘വാഴ 2’.




