ജുല്ല റൈഹാന.സി
(Sem 2 BA multimedia)
വേങ്ങര: മലബാർ കോളേജിലെ ഇബ്ദ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ത്രീസ് വനിതാ ഫുട്ബോൾ ടൂർണമെന്റ് ‘ ആവേശകരമായി സമാപിച്ചു. കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബി.കോം സി.എ ടീം ചാമ്പ്യന്മാരായി.
മികച്ച പ്രകടനം കാഴ്ചവെച്ച ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ബി.എസ് സി സൈക്കോളജി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് വാർഷിക കായിക മേളയുടെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
വിജയികൾക്ക് യൂണിയൻ പ്രതിനിധികളും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ കായികാവബോധം വളർത്തുന്നതിനും ഫുട്ബോളിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾ വലിയ രീതിയിൽ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.




