ഫാത്തിമ നിയ ടി (1st Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് ജിയം പ്രൈവറ്റ് ലിമിറ്റഡിൽ പ്ലെയ്സ്‌മെന്റ് നേടി. ബിസിഎ 2021–24 ബാച്ചിലെ വിദ്യാർത്ഥികളായ മുഹമ്മദ‍് നബീൽ, അൽ സമാൻ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് നിയമന അവസരം കൈവരിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു.
കോളേജിലെ പ്ലേസ്‌മെന്റ് സെൽ സംഘടിപ്പിച്ച ക്യാമ്പസ് ഡ്രൈവ് മുഖേനയാണ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും പ്രോജക്ട് പ്രകടനങ്ങളും കമ്പനി പ്രതിനിധികൾ വിലയിരുത്തിയിരുന്നു.
വിദ്യാർത്ഥികളുടെ വിജയം കോളേജിനും വകുപ്പിനും അഭിമാനകരമാണെന്ന് വകുപ്പുമേധാവി അസ്കറലി ടി പറഞ്ഞു. ഭാവിയിലേക്കുള്ള അവരുടെ കരിയറിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് അവർ പ്രതീക്ഷയും പ്രകടിപ്പിച്ചു.
പ്ലേസ്‌മെന്റ് നേടിയ വിദ്യാർത്ഥികളെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.




