മുഹമ്മദ് സിയാസ് എം (1st Sem BA Multimedia )
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിയായ നദീം അഞ്ജു ജില്ലാതല ടേബിൾ ടെന്നീസ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പുരുഷ വിഭാഗം സിംഗിൾസിലും ഡബിൾസിലും മൂന്നാം സ്ഥാനം നേടി മികച്ച കായിക പ്രതിഭയായി മാറി.
മികച്ച പരിശീലനവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് നദീം വ്യക്തമാക്കി. വിവിധ കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥികൾക്കിടയിൽ മികച്ച പ്രകടനമാണ് നദീം കാഴ്ചവെച്ചത്.
നദീമിനെ കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, സഹപാഠികൾ അഭിനന്ദനങ്ങൾ അറിയിച്ചു. കായികരംഗത്ത് വിദ്യാർത്ഥികളുടെ തുടർച്ചയായ നേട്ടം മലബാർ കോളേജിന് അഭിമാനമായി മാറി



