മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia)
വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വനിതാ അവകാശങ്ങളെക്കുറിച്ചുള്ള നിയമ സാക്ഷരതാ ബോധവത്കരണ ക്ലാസ് ഒക്ടോബർ 16 ന് സംഘടിപ്പിച്ചു. കോളജിലെ വനിതാ സെല്ലിന്റെയും നിയമ പഠന വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സി സൈദലവി നിർവഹിച്ചു. സ്ത്രീകൾക്ക് ലഭ്യമായ നിയമ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് ഓരോരുത്തർക്കും ഉണ്ടായിരിക്കണമെന്നും, നിയമ ബോധവത്കരണം സ്ത്രീശക്തീകരണത്തിന്റെ അടിസ്ഥാനഘടകമാണെന്നും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എ.പി. നിസാർ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീകൾക്ക് ലഭ്യമായ നിയമ സംരക്ഷണങ്ങൾ, കുടുംബാതിക്രമം തടയാനുള്ള നിയമങ്ങൾ, തൊഴിൽ സ്ഥലങ്ങളിലെ അവകാശങ്ങൾ, സുരക്ഷാ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധമുണ്ടായാൽ മാത്രമേ നിയമസംരക്ഷണം ഫലപ്രദമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




