News

ബി സോൺ ഫുട്ബോൾ മത്സരത്തിൽ തിളക്കമേറിയ വിജയവുമായി മലബാർ കോളേജ്

മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia)

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ബി സോൺ തലത്തിൽ ജില്ലയിലെ തിരൂരങ്ങാടിയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മികച്ച പ്രകടനം കാഴ്ചവെച്ചു. പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടിയെ 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ ആരംഭം മുതൽ തന്നെ മലബാർ കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടീമിനുവേണ്ടി ജൈഷാദ്, ശിംജിത്ത്, ഷാമിൽ, സ്വാലിഹ് എന്നിവർ ഓരോ ഗോൾ വീതം നേടി. സജിൻ അതുല്യമായ പ്രകടനം കാഴ്ചവെച്ച് രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

മത്സരത്തിൽ മലബാർ കോളേജ് താരങ്ങളുടെ കോർഡിനേഷനും പാസിംഗും ശ്രദ്ധേയമായി. പ്രതിരോധത്തിൽ ഉറച്ചുനിന്ന മലബാറിന്റെ എതിരാളികൾക്ക് ഗോളവസരം ഒന്നും നേടാനായില്ല.

മികച്ച ടീം സ്പിരിറ്റും കഠിന പരിശീലനവും തന്ത്രപരമായ കളിയുമാണ് ഇവരെ വിജയത്തിലേക്ക് നയിച്ചത്. മത്സരാവസാനത്തിൽ ഇരുടീമുകളും പരസ്പരം ആശംസകൾ പകർന്ന് സൗഹൃദത്തിന്റെയും കായികമാനസികതയുടെയും മൂല്യം പകർന്നു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *