News

ബിരിയാണി ചലഞ്ചിൽ മലബാർ കോളേജും പങ്കാളികളായി

മുഹമ്മദ്‌ സിയാസ് എം (1st sem BA Multimedia )

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ചിൽ മലബാർ കോളേജിലെ വിദ്യാർത്ഥികൾ പങ്കാളികളായി. കോളേജിലെ രണ്ടാം വർഷ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോളേജിലെ എല്ലാ വകുപ്പുകളിലും ബിരിയാണി വിതരണം നടന്നു.

കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫണ്ട്‌ സമാഹരിക്കുന്നതിനായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പരിപാടിയിൽ അധ്യാപകരും എൻ.എസ്.എസ്. വളണ്ടിയർമാരും ചേർന്ന് ആവശ്യമായ പദ്ധതികൾ ഒരുക്കുകയും തലേ ദിവസം ആവശ്യമായ ബിരിയാണിയുടെ എണ്ണം ശേഖരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 7 ന് ഉച്ചയ്ക്ക് മുമ്പായി എല്ലാ ക്ലാസുകളിലേക്കും ബിരിയാണി വിതരണം നടന്നു. കോളേജിൽ നിന്നും 1019 ബിരിയാണി പൊതികളിൽ നിന്നായി 101900 രൂപ സമാഹരിക്കാനായെന്ന് എൻ.എസ്.എസ് ഓഫീസർ നൗഫൽ പി.ടി വോസ്‌പോപ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥികളിൽ പെയിൻ ആൻഡ് പാലിയേറ്റീവ് രോഗികളെക്കുറിച്ചും അവരുടെ ആവശ്യകതകളെ കുറിച്ചുമുള്ള അവബോധന പരിപാടി മുൻ ദിവസങ്ങളിൽ കോളേജിൽ വെച്ച് സംഘടിപ്പിച്ചിരുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *