News

മികച്ച പ്ലേസ്മെന്റ് നേടി ബിസിഎ വിദ്യാർത്ഥികൾ

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് 2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ലഭിച്ചു.

ഹാഷിം എ. (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അപ്കോഡ് സോഫ്റ്റ്‌വെയർ ലാബ്), മുഹമ്മദ് ഇഖ്ബാൽ കെ.സി (എച്ച്.ആർ എക്സിക്യൂട്ടീവ്, എക്സ്പെർട്ടോസ്), മുഹമ്മദ് അർഷദ് എ (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, സൈബർ സാപ്പിയന്റ് ബാംഗ്ലൂർ, എന്നിവിടങ്ങളിലാണ് പ്ലാസ്മെന്റ് നേടിയത്.

കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയതാണ് പ്ലേസ്മെന്റ് വിജയത്തിന് കാരണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവിക്ക്‌ പുതിയ ചുവടായ് ഈ നേട്ടം മാറുമെന്ന് കമ്പ്യൂട്ടർ സയൻസ് വകുപ്പ് അധ്യാപകർ അഭിപ്രായപ്പെട്ടു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *