News

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വഴിയൊരുക്കി വി.കെ സഹ്‌ല

ദിൽഷാന. കെ(BA Multimedia 3rd semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സൈക്കോളജി വിഭാഗത്തിൽ നിന്നും 2024 ൽ പുറത്തിറങ്ങുകയും ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ മികച്ച റാങ്കോടെ പ്രവേശനം നേടുകയും ചെയ്ത വി.കെ സഹ്‌ലയായിരുന്നു ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വഴിയൊരുക്കി സംസാരിച്ചത്.
മക്കാസ പൂർവ്വ വിദ്യാർത്ഥി കൂടിയായ സഹ്‌ല ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ, സർവകലാശാലയിൽ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്തിയാണ്. “പാവിങ് ദി വേ റ്റു യൂണിവേഴ്സിറ്റി ഡ്രീംസ്‌” എന്ന വിഷയത്തിലായിരിന്നു പരിപാടിയുടെ പ്രമേയം. ഓഗസ്റ്റ്രാ 9 ന് രാവിലെ 10 മണിക്ക് ആരംഭിച്ച സെഷനിൽ, യൂണിവേഴ്സിറ്റി അഡ്മിഷൻ പ്രാപ്തി, കരിയർ ലക്ഷ്യങ്ങൾ, ആകാദമിക് തയ്യാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സഹ്‌ല സംസാരിച്ചു.

സഹ്‌ലയുടെ അനുഭവങ്ങൾ വിദ്യാർത്ഥികളിലെ സംശയം മാറ്റാനും ഉന്നത വിദ്യാഭ്യാസം കൈവരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും സാധിച്ചു. മുൻ വിദ്യാർത്ഥിനിയുടെ പ്രചോദനാത്മക പങ്കാളിത്തം കോളജിന്റെ അലുംനി ബന്ധത്തെ കൂടുതൽ ശക്തമാക്കി.
മലബാർ കോളജ് സൈക്കോളജി വകുപ്പിന്റെ ഈ സംരംഭം, ആകാദമിക് മുന്നേറ്റത്തിനുള്ള ഒരു മാതൃകയായി മാറി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *