News

ഇഗ്നൈറ്റ് പ്രോജക്ട് ആൻഡ് ഇന്റേൺഷിപ്പ് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ച് ഇലക്ട്രോണിക്സ് പഠന വകുപ്പ്

നിഥുന സി
ബി എ മൾട്ടിമീഡിയ (3rd semesters)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വകുപ്പ് ഇഗ് നൈറ്റ് പ്രോജക്ട് ആൻഡ് ഇന്റേൺഷിപ്പ് ഓറിയന്റേഷൻ പരിപാടി കോളേജ് സെമിനാർ ഹാളിൽ വെച്ച് ജൂലൈ 23 ന് സംഘടിപ്പിച്ചു. മുഹമ്മദ്‌ റഈസ് ആണ് ഓറിയന്റേഷൻ ക്ലാസ് നടത്തിയത്.
ഇലക്ട്രോണിക്സ്, എംബഡഡ് സിസ്റ്റംസ്, എ ഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നീ മേഖലകളിൽ നവീകരണം, പ്രായോഗിക പരിശീലനം, വ്യവസായ-അക്കാദമിക് സിനർജി എന്നിവ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലക്ട്രോണിക്സ് പഠന വകുപ്പ് മേധാവി ടി.കെ ഷബീർ, അധ്യാപകരായ ഡോ. ഷബീബ പി, ഡോ. പ്രവീൺ പി, നൂറ കെ തുടങ്ങിയവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *