റിദ എം പി BA Multimedia ( Third Semester)
വേങ്ങര: ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ (ഐഇഡിസി) യും വുമൺ എന്റർപ്രെനെഴ്സ് ആൻഡ് ലീഡേഴ്‌സ് ലീഗ് (വെൽ) യും ചേർന്ന് പിനാക്കിൾ രണ്ടായിരത്തി ഇരുപത്തി അഞ്ച് എന്ന പേരിൽ സംഘടിപ്പിച്ച സംരംഭകത്വ മുഖാമുഖം ജൂലൈ പതിനേഴിന് സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ചു.
“ഒരു പാരമ്പര്യം കെട്ടിപ്പടുക്കൽ: വിജയകരമായ ഒരു സംരംഭകനിൽ നിന്നുള്ള പാഠങ്ങൾ” എന്ന വിഷയത്തിൽ പ്രശസ്ത വ്യവസായി ഡോ. മുഹമ്മദ് കുട്ടി നെച്ചിക്കാട്ടിൽ (ചെയർമാൻ, അജ്‌ഫാൻ ഗ്രൂപ്പ്) ആകർഷകമായ പ്രഭാഷണം നടത്തി. ജീവിതത്തിലെ വെല്ലുവിളികളെ മറികടന്ന് എങ്ങനെ ഒരു സ്വപ്നം സംരംഭമായി ഉയർന്നുവെന്നു എന്ന് മനോഹരമായി പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.
പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസൽ വ്ലോഗർ പരിപാടിക്ക് മോഡറേറ്ററായി പ്രവർത്തിച്ചു.
പരിപാടിയുടെ ഭാഗമായി ടോർച്ച് കൈമാറൽ: എക്സികോം പ്രവേശന ചടങ്ങ് നടന്നു. അതോടൊപ്പം ഐഇഡിസി രണ്ടായിരത്തി ഇരുപത്തി അഞ്ചിന്റെ മെമ്പർമാരെ ആദരിക്കൽ ചടങ്ങും നടന്നു.
ഐഇഡിസി ആൻഡ് വെൽ സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികൾക്കിടയിൽ സംരംഭത്വ ചിന്ത വളർത്തുന്നതിനും, യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം തേടുന്നതിനും മികച്ച വേദിയായിരുന്നു.
“പിനാക്കിൾ രണ്ടായിരത്തി ഇരുപത്തിഅഞ്ച് യഥാർത്ഥത്തിൽ ദർശനത്തിന്റെയും മൂല്യങ്ങളുടെയും വിജയത്തിന്റെയും പ്രതീകമായി നിലകൊണ്ടു.”




