ഫാത്തിമാ സന.ഇകെ (1st semester multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിഎ മൾട്ടിമീഡിയ, ജേർണലിസം ഡിപാർട്ട്മെന്റുകൾ ചേർന്ന് കണ്ടൻ്റ് റൈറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു. ഒരു ദിവസത്തെ ശിൽപശാലയിൽ ഫേവർ ഫ്രാൻസിസ് ആയിരുന്നു മുഖ്യാതിഥി. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി.സി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. നമീർ മടത്തിൽ (മൾട്ടിമീഡിയ എച്ച്.ഒ.ഡി) അധ്യക്ഷത വഹിച്ചു. മലബാർ കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികളും മറ്റു കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രാധമായ ശില്പശാലയായി ഒരു ദിവസം നീണ്ടു നിന്ന പരിപാടി. വ്യത്യസതമായ ആശയ ചർച്ചയും ഗ്രൂപ്പ് ഡിസ്കഷനുകളും നടന്നു. അധ്യാപകരായ ഫിറോസ് കെ.സി (ജേർണലിസം അധ്യാപകൻ), നയീം പി, നൗഫൽ പി.ടി, എ.കെ.പി ജുനൈദ്, ഹവ്വ ബീഗം, മൾട്ടിമീഡിയ അസോസിയേഷൻ സെക്രട്ടറി ബരീറ ബാനു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ അവസാനം ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.