സുനിയ എം.കെ
വേങ്ങര: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റ് സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
നവംബർ രണ്ട് ബുധൻ രാവിലെ 9 ന് പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം.എൽ.എയുമായ പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.
ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി.കെ ജബ്ബാർ ഹാജി എം.എ, പ്രിൻസിപ്പൽ ബിഷാറ.എം, കോളേജ് മാനേജർ സി.ടി മുനീർ, സൈദ് പുല്ലാണി, ട്രസ്റ്റ് മെമ്പർമാരായ പി.കെ അലി അക്ബർ, അബ്ദുൽ മജീദ് മണ്ണിൽശ്ശേരി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.164 പേർ ക്യാമ്പിൽ പങ്കെടുത്തു. ഒരു മണിയോടെ ക്യാമ്പ് അവസാനിച്ചു. എൻ.എസ്.എസ് കോഡിനേറ്റർ ഫൈസൽ ടി പരിപാടികൾക്ക് നേതൃത്വം നൽകി.