News

രാഷ്ട്രീയ ഏകത ദിനം ആചരിച്ചു

വേങ്ങര : ഇന്ത്യയുടെ പ്രഥമ ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ ദിനത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകത ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്‌തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നാസിഫ് എം ‘ഒറ്റ ഇന്ത്യ ഒരു പാട് സംസ്കാരങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ എസ്‌ എസ്‌ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, നീതു […]

News

മലബാർ ക്യാമ്പസിൽ സംഗീത വിരുന്നൊരുക്കി മ്യൂസിക് ക്ലബ്

വേങ്ങര: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ തലങ്ങളെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു. പുല്ലാംകുഴൽ സംഗീതജ്ഞനായ രാജേഷ് രാമപുരം നേതൃത്വം നൽകിയ ശില്പശാലയിൽ കീബോർഡിസ്റ്റ് റിഥുൻ തബലിസ്റ്റ് മിഥുൻ എന്നിവർ പങ്കെടുത്തു. പരിപടിയുടെ ഔപചാരിക ഉദ്ഘാടനം കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിതിൻ എം സ്വാഗതവും പി ടി […]

News

ലോക മാനസികാരോഗ്യ ദിനത്തെ അന്വർഥമാക്കി ‘പിഎൻസ’

Reporter: Beevi swabeera, II BA Multimedia വേങ്ങര: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാർട്മെന്റ് സെമിനാർ- പിഎൻസ സംഘടിപ്പിച്ചു. കോഴിക്കോട് ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം തലവനായ ടി പി ജവാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷന്റെ (IASP) ഈ വർഷത്തെ മുദ്രാവാക്യമായ “വർക്കിംഗ്‌ ടുഗെതർ ടു പ്രിവെൻറ് സൂയിസൈഡ് ” ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത […]

News

ഇൻട്രാ കോളേജിയേറ്റ് മാനേജ്മെന്റ് മീറ്റ്: ക്യാമ്പസിൽ തരംഗമായി ‘Le-Gestion 2K19’

Reporter: Rahiba Thasni, II BA Multimedia വേങ്ങര: ഇൻട്രാ കോളേജിയേറ്റ് മാനേജ്മെന്റ് മീറ്റിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് Le-gestion 2K19 സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടന്നു. മാർക്കറ്റിങ് ഗെയിം, ഹ്യൂമൻ റിസോഴ്സ്സ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഫിനാൻസ് ഗെയിം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, സ്‌പോട്ട് ഫോട്ടോഗ്രഫി, ഷൂടൗട്ട്‌ തുടങ്ങിയ രസകരമായ മത്സരങ്ങൾ […]

News

ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിന് ‘ഇ- ബിൻ’ പദ്ധതിയുമായി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ്

Ramshidha, II BA Multimedia വേങ്ങര : ക്യാമ്പസും പരിസര പ്രദേശങ്ങളും ഇലക്ട്രോണിക് മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ‘ഇ-ബിൻ’ പദ്ധതി ആരംഭിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) ശേഖരണവും ജനങ്ങളെ ബോധവത്കരിക്കുകയുമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിൽ നിന്നും നേരിട്ട് ഇ-വേസ്റ്റ് ശേഖരിക്കും. പദ്ധതി കണ്ണമംഗലം പഞ്ചായത്ത്‌ മെമ്പർ യു എം ഹംസ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി […]

News

രാഷ്ട്രപിതാവിന്റെ നൂറ്റിഅന്പതാമത് ജന്മദിനത്തിൽ ഗാന്ധി സ്മരണകളോടെ മലബാർ ക്യാമ്പസ്

Reporter: Ramshidha, II BA Multimedia വേങ്ങര: നൂറ്റിഅന്പതാമത് ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ കോളേജ് യൂനിയൻ രാഷ്ട്ര പിതാവിന്റെ സ്മരണാർത്ഥം പ്രസംഗമത്സരം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 23 വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ മൂന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി സയ്യിദ് സാജിദ് ഇ എം ഒന്നാം സ്ഥാനം നേടി. മൂന്നാം വർഷ ബി കോം – സി എ യിലെ മുഹമ്മദ് നൗഫൽ […]