News

റാഗിങ്ങ് വിമുക്ത ക്യാമ്പസ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ: മുജീബ് റഹ്മാൻ

വേങ്ങര. റാഗിങ്ങ് വിമുക്ത വിദ്യാർത്ഥി സൗഹൃദ കലാലയങ്ങൾ ഇന്നത്തെ സമൂഹത്തത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ: മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിങ്ങ് സെൽ സംഘടിപ്പിച്ച റാഗിങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകളിൽ മഞ്ചേരി ജില്ലാ […]

Education University News

ബിരുദ പ്രവേശനം : വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം നിലനില്ക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ജൂൺ 27 നു എല്ലാ കോളേജുകളിലേക്കും ഓരോ കോഴ്സിനും ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച കോളേജുകളില്‍ ജൂൺ 27 മുതല്‍ 29 വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. കോളേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക്‍ ലിസ്റ്റ് ജൂലായ് ഒന്നിന്  2 മണിക്ക് തയ്യാറാക്കുന്നതാണ്. പ്രസ്തുത റാങ്ക്‍ ലിസ്റ്റുകളില്‍ നിന്നും ജൂലായ് 2 […]

Education University News

മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജിലെ വിവിധ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ 480/- രൂപ മാൻഡേറ്ററി ഫീസ് അടച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21-06-2019, വെള്ളിയാഴ്ച കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആയിരിക്കും. http://malabarcollegevengara.org/downloads.html

Education University News

മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർക്കോ അവരുടെ പ്രതിനിധികൾക്കോ അതാത് എയഡഡ് കോളേജുകളില്‍   17.06.2019മുതല്‍ 20.06.2019, 1 മണിവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തു കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. കൂടുതൽ കോളേജ് കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ചവർ ഓരോ കോളേജ്/കോഴ്‌സിലും റിപ്പോർട്ട് ചെയ്യേണ്ടതാണ് . റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർത്ഥികൾ    ക്യാപ് രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടിന് […]

News

വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു. രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു. കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച ‘മഴത്തുള്ളികൾ ‘ മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും , വായന വാരാഘോഷാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായന മത്സരത്തിനുള്ള മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ. […]

News

അയൽ വീട്ടുകാർക്കുള്ള ഉപഹാരമായി മലബാർ മൾട്ടിമീഡിയയുടെ ‘അരികത്തൊരു മരം’ പദ്ധതി

Reporter MUHSIN RAHMAN, II BA Multimedia വേങ്ങര: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്ടമെന്റ് ക്യാമ്പസിലും കോളേജിന്റെ പരിസരത്തുള്ള വീടുകളിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടു. പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നി ‘അരികത്തൊരു മരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ നട്ടത്. തൈകളുടെ പരിപാലനവും മേൽനോട്ടവും വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ച് നാല്പത് […]

News

നിറപ്പകിട്ടാർന്ന പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷത്തെ വ്യത്യസ്തമായ തരത്തിൽ നമുക്ക് വരവേൽക്കാം…!!

പഠനത്തോടൊപ്പം സാമൂഹിക ബോധവും ഉത്തരവാദിത്വങ്ങളും വളർത്തിയും നിർവ്വഹിച്ചും ഉയർന്നു വരുന്ന വിദ്യാർത്ഥികളാണ് മലബാർ ക്യാമ്പസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നത്. ക്ലാസ്റൂമിനകത്ത് പുസ്തകങ്ങളുമായി മാത്രം സല്ലപിക്കുന്നതാണ് വിദ്യാർഥിത്വം എന്ന പതിവ് പല്ലവി തിരുത്തി എഴുതി ഭൂമിയിൽ ജീവന്റെ നല്ല നാളെകൾ സൃഷ്ടിച്ചെടുക്കുന്നതിനായി മലബാർ കോളേജിലെ മൾട്ടീമീഡിയ വിദ്യാർത്ഥികൾ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പുതുമഴ പെയ്തിറങ്ങിയ ഊരകം മലയുടെ താഴവരയിൽ പച്ചപ്പിന്റെ പുതിയ മുകുളങ്ങൾ ഈ മണ്ണിനോട് ചേർത്ത് വെച്ച്‌ നമുക്ക് തുടങ്ങാം. മലബാർ ക്യാമ്പസിന്റെ ചുറ്റുമുള്ള മുപ്പതോളം വീടുകളിൽ […]

News

റമളാനിന്റെ പരിശുദ്ധിയിൽ ഇഫ്താർ സംഗമവുമായി മലബാർ സ്റ്റാഫ് ക്ലബ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്‌താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും […]