News

സ്കൂൾ വിദ്യാർഥികൾക്കായി റോബോട്ടിക്‌സ് ശിൽപ്പശാല

ആയിഷ ഫിദ കെ(BA Multimedia 1st sem)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി റോബോട്ടിക്‌സ് ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജിലെ റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങൾ സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

മലപ്പുറം വെങ്ങുളത്തെ ജവഹർ നവോദയ വിദ്യാലയത്തിൽ ഒക്ടോബർ ആറിന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു ശിൽപ്പശാല. റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം റോബോട്ടുകളുടെ രൂപകൽപ്പനയും നിർമാണവും സംബന്ധിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകി.

സാങ്കേതിക ആശയങ്ങളെ പ്രായോഗികമായി അവതരിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകളിൽ താൽപര്യം വളർത്തുന്നതിനും ശിൽപ്പശാല ലക്ഷ്യമിട്ടു. ‘ചിന്തിക്കുക, നിർമിക്കുക, നവീകരിക്കുക’ എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിലൂടെ റോബോട്ടിക്‌സ് മേഖലയെ അടുത്തറിയാനും പ്രായോഗിക പരിജ്ഞാനം നേടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *