അഭിജിത്ത് (1st sem BA Multimedia)
വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റേയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിലെ വുമൺ ഡവലപ്മെന്റ് സെല്ലും സംയുക്തമായി മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിങ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നാതായിരുന്നു പ്രധാന ലക്ഷ്യം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറയാണ് പരുപാടി ഉദ്ഘാടനം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. മാനേജർ സി.ടി മുനീർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് വുമൺ ഡവലപ്മെന്റ് സെൽ കോർഡിനേറ്റർ എ. അമീന, നാജിയ നസ്‌റിൻ, കെ. ആഫിദ, എം. ഷാനിബ എന്നിവർ സംസാരിച്ചു.
.